കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ വിദ്യാഭ്യാസ ഹസ്തം 2021 മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘടനം ചെയ്തു.

  • 21/07/2021

കൊയിലാണ്ടി : കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ നിർധനരായ 35 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന വിദ്യാഭ്യാസ ഹസ്തം 2021ന്റെ ഉദ്‌ഘാടനം  പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൂട്ടായ്മയുടെ കുവൈറ്റ്  ചെയർമാൻ ഷാഹുൽ ബേപ്പൂർ, കൊയിലാണ്ടി ചെയർമാൻ അബൂബക്കർ മൈത്രി എന്നിവർക്ക് കൈമാറി കൊണ്ട് നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തിക്കോടി കൈരളി ഗ്രന്ഥാലയത്തിൽ നടന്ന പരിപാടിയിൽ അബൂബക്കർ മൈത്രി അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല മുഖ്യാതിഥിയായിരുന്നു. വി.പി ഇബ്രാഹിം കുട്ടി, കെ.കെ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ നേതാക്കളായ ഇല്യാസ് ബഹസ്സൻ, റഷീദ് ഉള്ളിയേരി, സുശാന്ത്, ജിനീഷ് നാരായൺ, നജീബ് മണമൽ, ദിലീപ് അരയടത്ത്, ജൻഷാദ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുവൈറ്റ് ചെയർമാൻ ഷാഹുൽ ബേപ്പൂർ സ്വാഗതവും ജഗത് ജ്യോതി നന്ദിയും പറഞ്ഞു.

Related News