കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  • 23/07/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെന്ട്രല്‍ ബ്ലഡ് ബാങ്കില്‍ വെച്ച് നടന്ന  ക്യാമ്പില്‍ കെ.ഐ.സി യുടെ അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സിറ്റി, ഹവല്ലി തുടങ്ങിയ അഞ്ച് മേഖലകളില്‍ നിന്നുമുളള നേതാക്കന്‍മാരും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. 

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം, ഇന്ത്യാ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികം എന്നിവയുമായി അനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തുന്ന  കാമ്പയിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

കെ.ഐ.സി  പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, സെക്രട്ടറിമാരായ മുഹമ്മദലി പുതുപ്പറമ്പ്, മനാഫ് മൗലവി, വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍, വിഖായ കേന്ദ്ര കണ്‍വീനര്‍ സവാദ് കൊയിലാണ്ടി, മെഡിക്കല്‍ വിംഗ് കോര്‍ഡിനേറ്റര്‍മാരായ സമീര്‍ പാണ്ടിക്കാട്, സുഹൈല്‍ കോല്‍ക്കാട്ടില്‍, വിവിധ മേഖല ഭാരവാഹികളായ അമീന്‍ മുസ്ലിയാര്‍ ചേകനൂര്‍, എഞ്ചിനിയര്‍ മുനീര്‍, അഷ്റഫ് അന്‍വരി, അബ്ദുല്ലെത്തീഫ് മൗലവി, ജുനൈദ് കൊറ്റി, ഹബീബ് കയ്യം, ശിഹാബുദ്ദീന്‍ കോഡൂര്‍, സെമീര്‍ ചെട്ടിപ്പടി, മുഹമ്മദ് വാണിയന്നൂർ, വിഖായ സീനിയര്‍ മെമ്പര്‍മാരായ അസീസ് പാടൂര്‍, ഇസ്മായില്‍ വളളിയോത്ത്, ശഫീർ കൊറ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News