നഷ്ടം വളരെ വലുത്; കടക്കെണിയിലായെന്ന് കുവൈത്തിലെ ഷീഷ കഫേകള്‍

  • 31/07/2021

കുവൈത്ത് സിറ്റി: രാജ്യാന്തര തരത്തിലുള്ള ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് റെസ്റ്ററെന്‍റുകളിലും കഫേകളിലും ഷീഷ സര്‍വ്വീസ് ആരംഭിക്കാന്‍ അനുവദിക്കണമെന്ന് കുവൈത്തി ഫെഡറേഷന്‍ ഓഫ് ഷീഷ കഫേസ് ആവശ്യപ്പെട്ടു. 

മന്ത്രിസഭയ്ക്ക് മുന്നില്‍ കൊവിഡിനെ നേരിടുന്ന വിദഗ്ധ സമിതി ശുപാര്‍ശകള്‍ വയ്ക്കുമ്പോള്‍ ഇക്കാര്യം കൂടെ ഉള്‍പ്പെടുത്തണമെന്നാണ് അഭ്യര്‍ത്ഥന. കൊവി‍ഡ് മഹാമാരി മൂലം 2020 മാര്‍ച്ച് മുതല്‍ ഷീഷ സര്‍വ്വീസ് നല്‍കുന്ന റെസ്റ്ററെന്‍റുകളും കഫേകളും അടച്ചിട്ടിരിക്കുകയാണ്. എല്ലാം തുറന്ന സമയത്തും ഒരു ഇളവും നല്‍കിയില്ല. 

ഇത് കഫേകളുടെയും റെസ്റ്ററെന്‍റുകളുടെയും ഉടമകളെ വലിയ കടബാധ്യതയിലേക്ക് തള്ളി വിട്ടുവെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. വാടക, ബാങ്ക് വായ്പ, തൊഴിലാളികള്‍ക്ക് ശമ്പളം എന്നിങ്ങനെ കടങ്ങള്‍ കുമിഞ്ഞു കൂടി ഒരു ബില്യണ്‍ കുവൈത്തി ദിനാറിന് മുകളിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും അവര്‍ പറഞ്ഞു.

Related News