റെസിഡെൻസിയുള്ളവർക്ക് ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് വരാം; യാത്രാ പ്രശ്നം അവസാനിക്കുന്നു.

  • 03/08/2021

ദുബായ്: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ രണ്ട് ഡോസ് വാക്സിനെടുത്ത റെസിഡെൻസിയുള്ളവർക്ക്​ ഓഗസ്റ്റ്​ അഞ്ച്​ മുതൽ യു എ ഇയിൽ മടങ്ങിയെത്താം. യു എ ഇ അംഗീകൃത വാക്സിനെടുത്തവർക്കാണ്​ അനുമതി. രണ്ടാമത്തെ ഡോസ്​ എടുത്ത്​ 14 ദിവസം പൂർത്തീകരിച്ചവർക്കാണ്​ അനുമതി.

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ആശങ്കയിലായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. യുഎഇ അംഗീകരിച്ച വാക്സിൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയായിരിക്കണം എന്നും  വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം എന്നുമാണ് നിബന്ധനകൾ. 

അതേസമയം, ചില വിഭാഗങ്ങളിൽപ്പെട്ടവർക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്​ടർമാർ, നഴ്​സുമാർ, ടെക്​നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്​കൂൾ, കോളജ്​, യൂണിവേഴ്​സിറ്റി) എന്നിവർക്കാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​.

Related News