കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ തണൽ ചേമഞ്ചേരിക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

  • 04/08/2021

കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ തണൽ ചേമഞ്ചേരിക്ക് ഫോഗ് മെഷീനും ആംബുലൻസിലേക്കുള്ള സ്‌ട്രെക്ച്ചറും നൽകി. ഫാറൂഖ് കെ.കെയുടെ അധ്യക്ഷയിൽ തണൽ ചേമഞ്ചേരിയിൽ ചേർന്ന യോഗത്തിൽ വെച്ച് മുൻ പി.എസ്.സി മെമ്പർ ടി.ടി ഇസ്മായിൽ വാർഡ് മെമ്പർ കണ്ണഞ്ചേരി വിജയന് കൈമാറികൊണ്ട് ഉദ്‌ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് അശോകൻ കോട്ട്  മുഖ്യാഥിതി ആയിരുന്നു. കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ ചെയർമാൻ ഷാഹുൽ ബേപ്പൂർ, ഫാറൂഖ് ഹമദാനി, റഷീദ് ഉള്ളിയേരി, നജീബ് മണമൽ, ജഗത് ജ്യോതി, ശ്യാംലാൽ പൂക്കാട് എന്നിവർ സംസാരിച്ചു. തണൽ ചേമഞ്ചേരി പ്രതിനിധികൾ ആയ മൻസൂർ കളത്തിൽ സ്വാഗതവും റഷീദ് മൂസാൻ കണ്ടി നന്ദിയും പറഞ്ഞു.

Related News