യു എ ഇയിലേക്ക് മടക്കയാത്ര തുടങ്ങി; എല്ലാ യാത്രക്കാരും റജിസ്റ്റർ ചെയ്യണം

  • 05/08/2021

അബുദാബി: ഇന്ന് പുലർച്ചെ മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രവാസികൾ മടങ്ങിത്തുടങ്ങി. മാസങ്ങൾ നീണ്ട ആശങ്കൾക്ക്‌ പരിഹാരമാണ് ഉണ്ടായിരിക്കുന്നത്. ആദ്യ വിമാനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 4.30 പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബായിലെത്തി.10.30നു കൊച്ചിയിൽ നിന്നു പുറപ്പെട്ട വിമാനത്തിലും തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിലും നൂറുകണക്കിനു പേരാണു യുഎഇയിലേക്കു യാത്ര ചെയ്തത്. 

യുഎഇ എമിഗ്രേഷനുകളിൽ നിന്നുള്ള അനുമതിയുടെ തെളിവ്, യുഎഇയിൽ നിന്ന് രണ്ട് വാക്സിനേഷനും സ്വീകരിച്ചതിന്റെ രേഖ, കോവിഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് , വിമാനത്താവളത്തിൽ നിന്നുള്ള കോവിഡ് റാപിഡ് പരിശോധനാ നെഗറ്റീവ് സർടിഫിക്കറ്റ് എന്നിവയാണു ഹാജരാക്കേണ്ടത്. കൂടാതെ, യുഎഇയിൽ നിന്ന് വന്നിട്ട് ആറ് മാസം കൂടാനും പാടില്ല. ഈ നിബന്ധനകളിൽ ചിലത് വരും ദിനങ്ങളിൽ മാറിയേക്കാം.

വീസാ കാലാവധി ആറു മാസം കഴിഞ്ഞോ എന്ന് അധികൃതർ സിസ്റ്റത്തിൽ പരിശോധിച്ച് ഉറപ്പ് വരുത്തും. കോവി‍ഡ്19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വീസയുള്ള 6 രാജ്യക്കാർക്ക് നിബന്ധനകളോടെ ഇന്നു മുതൽ യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുഎഇയിലേയ്ക്ക് തിരിച്ചെത്താം.

‌നഴ്സുമാർ, സാങ്കേതിക വിദഗ്ധർ, ഡോക്ടർമാർ അടക്കമുള്ള ആരോഗ്യമേഖലയിലെ ജീവനക്കാർ എന്നിവർക്കാണ് തിരികെ വരാൻ മുൻഗണന നൽകിയിരിക്കുന്നത്.

∙ യൂണിവേഴ്സിറ്റി, കോളജ്, സ്കൂൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങി യുഎഇ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ.

∙ യുഎഇയില്‍ പഠിക്കുന്ന വിദ്യാർഥികൾ

∙ മാനുഷിക പരിഗണന അർഹിക്കുന്ന താമസ വീസയുള്ളവർ

∙ ഫെഡറൽ, ലോക്കൽ ഗവ. ഏജൻസികളിൽ ജോലി ചെയ്യുന്നവർ

നേരത്തെ 8 വിഭാഗങ്ങളിൽപ്പെടുന്നവർക്ക് മാത്രമേ യുഎഇയിലേയ്ക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവ ഇതാണ്:

∙ യുഎഇ സ്വദേശികൾക്കും അവരുടെ അടുത്ത കുടുംബത്തിനും.

∙ യുഎഇയും ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും

∙ ഔദ്യോഗിക സന്ദർശകർക്ക്

∙ എക്സ്പോ 2020യുമായി ബന്ധപ്പെട്ടുള്ള രാജ്യാന്തര പങ്കാളികൾക്കും പ്രദർശനക്കാർക്കും. സംഘാടകരുടെ വീസയിലുള്ളവർ.

∙ യുഎഇ ഗോൾഡ് –സിൽവർ വീസയുള്ളവർക്ക്

∙ വിമാന ജീവനക്കാർ, കാർഗോ ജീവനക്കാർ, വിദേശകമ്പനികളുടെ ട്രാൻസിറ്റ് വിമാനങ്ങൾക്ക്.

Related News