യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളെ ദുരിതത്തിലാക്കി റാ​പി​ഡ്​ പി.​സി.​ആ​ർ പരി​ശോ​ധ​ന

  • 08/08/2021


ദു​ബായ് : വ​രു​മാ​ന​മി​ല്ലാ​ത്ത മൂ​ന്ന​ര​മാ​സ​ത്തി​ന്​ ശേ​ഷം യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളെ​ പി​ഴി​ഞ്ഞ്​ റാ​പി​ഡ്​ പി.​സി.​ആ​ർ പരി​ശോ​ധ​ന.

വി​മാ​ന​ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​തി​ച്ചു​യ​രു​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ റാ​പി​ഡ്​ പി.​സി.​ആ​റി​നും ഉ​യ​ർ​ന്ന നി​ര​ക്ക്​ ഈ​ടാ​ക്കു​ന്ന​ത്. വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ടേ​ണ്ട കേ​ന്ദ്ര സ​ർ​ക്കാ​റും റാ​പി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്കി​ന്​ കൂ​ച്ചു​വി​ല​ങ്ങി​ടേ​ണ്ട സം​സ്​​ഥാ​ന സ​ർ​ക്കാ​റും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്തും പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ 3400 രൂ​പ​യും മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ 2490 രൂ​പ​യു​മാ​ണ്​ റാ​പി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ 500 രൂ​പ​യും ന​ൽ​ക​ണം.

ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ​​ക്ക്​ യു.​എ.​ഇ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ജ​ന്യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ൽ​കു​മ്പോഴാ​ണ്​ സ്വ​ന്തം നാ​ട്ടി​ലെ സ​ർ​ക്കാ​ർ കൊ​ള്ള​നി​ര​ക്ക്​ ഈ​ടാ​ക്കു​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട്​ പരിശോധന സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നാ​ണ്​ പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

നേ​ര​ത്തേ, നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ 1700 രൂ​പ ഈ​ടാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു ഇ​ട​പെ​ട​ലാ​ണ്​ ഇ​ക്കു​റി​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related News