ഇന്ത്യയിൽ നിന്നുവരുന്ന ഇതര എമിറേറ്റുകളിലെ താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാനാവില്ല

  • 08/08/2021


അബുദാബി :  ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിൽ നിന്നുവരുന്ന ഇതര എമിറേറ്റുകളിലെ താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാനാവില്ല.

ദുബായ് വീസക്കാർക്ക് മാത്രം ദുബായ് വിമാനത്താവളത്തിലൂടെയും അബുദാബി വീസക്കാർക്ക് മാത്രം അബുദാബി വിമാനത്താവളം വഴിയും രാജ്യത്തെത്താം.

എന്നാൽ, ഷാർജ, റാസൽഖൈമ രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഏത് എമിറേറ്റിലെ യാത്രക്കാരനും പ്രവേശിക്കാനാകുമെന്നും എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.

ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ ജിഡിആർഎഫ്എയിൽ നിന്നും അബുദാബി യാത്രക്കാർ െഎസിഎയിൽ നിന്നും അനുമതി വാങ്ങിയിരിക്കണം.

നിലവിൽ അബുദാബി അടക്കം താമസ വീസയുള്ളവർ പോലും ദുബായിലാണ് വിമാനമിറങ്ങുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇൗ മാസം 10ന് മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്ന് എയർ ഇന്ത്യ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഇത്തിഹാദ് അടക്കമുള്ള വിമാനങ്ങൾ ഇന്ന് (7) മുതൽ ഇന്ത്യ–അബുദാബി സർവീസ് പുനരരാംഭിച്ചിട്ടുണ്ട്. യുഎഇയിൽ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് രാജ്യാന്തര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്.

Related News