വാക്സിൻ ഇല്ലാതെയും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് മടങ്ങാം

  • 09/08/2021


ദുബായ് : ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് വാക്സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കി. എയര്‍ഇന്ത്യ, വിസ്താര ഉള്‍പെടെയുള്ള എയര്‍ലൈനുകള്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദുബൈ റസിഡന്‍റ് വിസക്കാര്‍ക്ക് മാത്രമാണ് വാക്സിനേഷനില്ലാത്ത യാത്രക്ക് അനുമതി.

നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ യു.എ.ഇയില്‍ നിന്നെടുത്ത വാക്സിന്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പുതിയ സര്‍ക്കുലര്‍ പ്രകാരം ജി.ഡി.ആര്‍.എഫ്.എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആര്‍ പരിശോധന ഫലവുമുണ്ടെങ്കില്‍ ദുബൈയിലേക്ക് യാത്ര ചെയ്യാം. എമിറേറ്റ്സ് എയര്‍ലൈനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരെന്‍റ സംശയത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടിയിലാണ് എമിറേറ്റ്സ്  ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാമെന്നാണ് ൈഫ്ല ദുബൈയും ഇന്‍ഡിഗോ എയര്‍ലൈനും സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിലവില്‍ ദുബൈ വിസക്കാര്‍ക്ക് മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളില്‍ അനുമതി നല്‍കുന്നുള്ളു.

Related News