മുൻ കേരള ടെന്നിസ്​ താരം തൻവി ഭട്ട് ദുബൈയിൽ ആത്​മഹത്യ ചെയ്​തു

  • 12/08/2021


ദുബൈ: മുൻ കേരള ടെന്നിസ്​ താരം തൻവി ഭട്ട് (21)​ ദുബൈയിൽ ആത്​മഹത്യ ചെയ്​തു. എറണാകുളം എളമക്കര സ്വദേശിയാണ് തൻവി. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ താരമായിരുന്നു. 

നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ തൻവി മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന്​ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പിൻമാറിയിരുന്നു. രണ്ട്​ തവണ ശസ്​ത്രക്രിയക്ക്​ വിധേയയായി.

17ാം വയസിൽ നട്ടെല്ലിനെ കൂടി ബാധിച്ചതോടെ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പൂർണമായും പിൻമാറി. ഇതേതുടർന്ന്​ മാനസീകമായി ബുദ്ധിമുട്ട്​ നേരിട്ടിരുന്നു. ദുബൈ ഹെരിയറ്റ്​ വാട്ട് ആൻഡ്​ മിഡ്​ൽസെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. 

പിതാവ്​: ഡോ. സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്​. മൃതദേഹ നാട്ടിലേക്ക് കൊണ്ടുപോയി.

Related News