60 വയസ്സ് കഴിഞ്ഞ ദുബൈ താമസവിസക്കാരുടെ വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നൽകും

  • 13/08/2021



ദുബൈ: 60 വയസ്സ് കഴിഞ്ഞ ദുബൈ താമസവിസക്കാരുടെ വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള എമിറാത്തികള്‍ക്കും വീട്ടിലെത്തി വാക്‌സിന്‍ നല്‍കും. 

ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. യോഗ്യരായ താമസക്കാര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പരായ 800-342 വിളിച്ച് വാക്‌സിന്‍ ബുക്ക് ചെയ്യാം. മറ്റ് എമിറേറ്റുകളില്‍ താമസവിസ ഉള്ളവരാണെങ്കിലും ദുബൈയിലാണ് താമസമെങ്കില്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കും. 

രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ഈ സേവനം ലഭിക്കുക. മൊബൈല്‍ ബസുകളും ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിന് സജ്ജമായതായി ഡിഎച്ച്എ ക്ലിനിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് ആന്‍ഡ് നഴ്‌സിങ് സെക്ടര്‍ സിഇഒ ഡോ. ഫരീദ അല്‍ ഖാജാ പറഞ്ഞു. 2021 അവസാനത്തോടെ വാക്‌സിനേഷന്‍ 100 ശതമാനമാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്. 

Related News