ജീവതത്തിലെ സർഗ്ഗാത്മകത വികസിപ്പിക്കാനുള്ള വഴികള്‍ സ്വയം തന്നെ കണ്ടെത്തണമെന്ന് ഡോ: എസ്.നീലാമണി

  • 14/08/2021

കുവൈത്ത് സിറ്റി :  കുവൈത്ത് എം.ഇ.എസ്  ഗള്‍ഫിലെ ഏഴാംതരം മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള  വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  ഓണ്‍ലൈന്‍ പഠന ക്യാമ്പ് ശ്രദ്ധേയമായി.ഇരുന്നൂറു കണക്കിനു  വിദ്യാര്‍ഥികള്‍ കുവൈറ്റിൽ നിന്നും,ഇന്ത്യയിൽ നിന്നും പങ്കെടുത്ത ക്യാമ്പ്   പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനും  സീനിയര്‍ ശാസ്ത്രഞ്ജനുമായ ഡോ: എസ്.നീലാമണിയാണ്  നേതൃത്വം നല്‍കിയത്. പ്രതിസന്ധികളല്ല മറിച്ച് അവയോടുള്ള മനോഭാവമാണ് വിജയവും പരാജയവും നിശ്ചയിക്കുന്നത്. എനിക്ക് വിജയിക്കാൻ കഴിയും എന്ന ശക്തമായ വിശ്വാസമുണ്ടെങ്കിൽ ഉറച്ച നിശ്ചയദാർഢ്യമുണ്ടെങ്കിൽ ലക്ഷ്യം നേടാൻ അത് ചാലകശക്തിയാകും. നമ്മള്‍ തന്നെയാണ് നമ്മള്‍ ആരാകണമെന്ന് തീരുമാനിക്കുന്നതെന്നും നീലാമണി പറഞ്ഞു. പഠന കാലത്ത് നമ്മള്‍ കാണിക്കുന്ന താല്‍പ്പര്യങ്ങളും ആത്മാര്‍ത്ഥമായ ശ്രമങ്ങളുമാണ് നമ്മടെ ഭാവി നിര്‍ണ്ണയിക്കുന്നതെന്നും ജീവതത്തിലെ സർഗ്ഗാത്മകത വികസിപ്പിക്കാനുള്ള വഴികള്‍ സ്വയം തന്നെ കണ്ടെത്തണം . തളരാത്ത നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഈ ലോകത്ത് അസാധ്യമായി ഒന്നുമില്ലന്നും തീവ്രമായ ആഗ്രഹവും നിശ്ചയദാർഢ്യവും ഉള്ളപ്പോൾ ഏതു പ്രതിസന്ധിയും ലക്ഷ്യപ്രാപ്തിയിലേക്കുള്ള ഇന്ധനമായി മാറുമെന്നും നീലാമണി പറഞ്ഞു.

 പ്രസിഡന്റ് മുഹമ്മദ്‌ റാഫിയുടെ സ്വാഗത പ്രസംഗത്തോടെ  തുടങ്ങിയ പരിപാടിയിൽ  ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അയ്യൂർ ഡോ:നീലമണിയെ സദസ്സിനു പരിചപ്പെടുത്തി.ക്ലാസിനെ തുടർന്ന് കൂട്ടികൾക്കുള്ള ചോദ്യോത്തര സെക്ഷന് ശേഷം പ്രോഗ്രാം കൺവീനർ ഖലീൽ അടൂർ നന്ദി പറഞ്ഞു.പരിപാടികൾക്ക് സാദിഖ് അലി, സഹീർ എം എം,നെസ്‌ലിൻ നൂറുദിൻ,റമീസ് സലേഹ് അൻവർ മൻസൂർ ആദം,മുജീബ്,റയീസ് സലേഹ്,അർഷാദ് എന്നിവർ നേതൃത്വം നൽകി.

Related News