സ്കൂളുകൾ തുറന്നാൽ രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്തും

  • 15/08/2021



അബുദാബി :  തലസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ വേനലവധിയ്ക്കു ശേഷം തുറക്കുമ്പോൾ 12 വയസ്സും അതിനു മുകളിലുമുള്ള വിദ്യാർഥികളും അധ്യാപകരടക്കമുള്ള എല്ലാ ജീവനക്കാരും രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ.

നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെട്ട കുട്ടികളെ ഇതിൽ നിന്നൊഴിവാക്കി. വാക്സിനേഷൻ പൂർത്തിയാക്കിയ, 16 വയസ്സും അതിനു മുകളിലുമുള്ള വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെത്താമെന്നും വ്യക്തമാക്കി. വിവിധ കാരണങ്ങളാൽ വാക്സിനേഷനിൽ നിന്നൊഴിവാക്കപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക സംവിധാനമൊരുക്കും.

ഇതുസംബന്ധിച്ച അൽ ഹുസൻ ആപ് വിശദാംശങ്ങളോ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേവ) രേഖകളോ ബോധ്യപ്പെടുത്തണം. വാക്സിനേഷനുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾക്ക് അതത് സ്കൂൾ അധികൃതരുമായി രക്ഷകർത്താക്കൾ ബന്ധപ്പെടണം.

Related News