തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ( ട്രാക്ക് ) ഭാരവാഹികൾ ജസീറ എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ചർച്ച നടത്തി

  • 15/08/2021

കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്രകമ്മിറ്റി ഭാരവാഹികൾ കുവൈത്തിലെ ജസീറ എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രോഹിത് രാമചന്ദ്രനുമായി ചർച്ച നടത്തി. ജസീറ എയർവേയ്സ്        തിരുവനന്തപുരത്തേക്ക് നേരിട്ട്  വിമാന സർവീസ് നടത്താൻ  വേണ്ട നടപടികൾ സ്വീകരിക്കുക, തിരുവനന്തപുരം ജില്ലാകാർക്ക് വേണ്ടി  കുവൈറ്റിൽ നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് കുവൈറ്റ്‌ ഐർവേസ്‌ അല്ലാതെ മറ്റെരു വിമാനവും നേരിട്ട് ഇല്ലാത്ത സാഹചര്യത്തിൽ  സാധാരണകാർക്ക് കുറഞ്ഞ  നിരക്കിൽ സർവീസ് നടത്തണമെന്ന്  നിവേദനത്തിൽ ആവശ്യപ്പെട്ടു. 

ഈ ആവശ്യം ഇന്ത്യാ ഗവണ്മെന്റിന്റെ അനുമതി കിട്ടുന്നതനുസരിച്ചു 24 മണിക്കൂറിനകം സർവീസ് ആരംഭിക്കാൻ സാധിക്കും എന്നും തുടക്കത്തിൽ ആഴ്ചയിൽ മൂന്നു സർവീസും അതിനു  ശേഷം ആറു ദിവസമായും ജസീറ ഐയർവേസ്‌ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രോഹിത് രാമചന്ദ്രനും, വൈസ് പ്രസിഡൻറ് ആർ.ഭരതനും പറഞ്ഞു.  

ട്രാക്ക് ചെയർമാൻ പി.ജി.ബിനു, പ്രസിഡൻറ് എം.എ.നിസ്സാം, ജനറൽ സെക്രട്ടറി കെ. ആർ.ബൈജു, ട്രഷറർ എ.മോഹൻകുമാർ,ചീഫ്  കോർഡിനേനേറ്റർ ബി.വിധുകുമാർ, വൈസ്.പ്രസിഡൻറ് ശ്രീരാഗംസുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

Related News