ടാക്സി നിരയിൽ പകുതിയും ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെന്ന് ദുബായ് ആർ.ടി.എ

  • 17/08/2021



ദുബായ് : കഴിഞ്ഞവർഷം വരെ ദുബായ് നിരത്തിലോടിയ ടാക്സി നിരയിൽ പകുതിയും ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.).

4683 വാഹനങ്ങളാണ് ഇത്തരത്തിലുള്ളതെന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു.

മുഴുവൻ വാഹനങ്ങളും 2027-നകം ഇലക്‌ട്രിക് ഹൈബ്രിഡ് വിഭാഗത്തിലുള്ളതാക്കി കാർബൺ മാലിന്യം പുറന്തള്ളുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത്.

സുസ്ഥിര വികസനത്തിലൂടെ ഹരിത സമ്പദ്‌വ്യവസ്ഥ വാർത്തെടുക്കുകയെന്ന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയത്തിലാണിത് നടപ്പാക്കുന്നത്.

Related News