ബി ഇ സി - കെ കെ എം എ നറുക്കെടുപ്പ് ഒരു ലക്ഷം രൂപ സമ്മാനം മുഹമ്മദ് മയങ്കോട്ടു ചാലിലിനു

  • 19/08/2021

കുവൈത്ത്‌ : കെ കെ എം എ  അംഗങ്ങൾക്കു പ്രത്യേകമായി  ബി ഇ സി എക്സ്ചേഞ്ച് കമ്പനി പ്രഖ്യാപിച്ച   സമ്മാനപദ്ധതിയുടെ നറുക്കെടുപ്പിൽ കെ കെ എം എ യുടെ സാൽമിയ ബ്രാഞ്ച് അംഗമായ മുഹമ്മദ് മയങ്കോട്ടു ചാലിൽ ഒരു ലക്ഷം രൂപ സമ്മാന തുകയുടെ വിജയിയായി . ഒന്നാം സമ്മാനം കൂടാതെ   നാലു പേർക്ക് 25000 രൂപ വീതവും 30 പേർക്ക് പതിനായിരം രൂപ വീതവുമായി 35 ഭാഗ്യശാലികളെ  അഞ്ചു ലക്ഷം രൂപയുടെ   സമ്മാനങ്ങൾക്കായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു . 

നാസർ പുതിയപുരയിൽ (മഹ്ബൂല),മുഹമ്മദ് അഷ്‌റഫ് ചെമ്പൻ (അബ്ബാസിയ),അബ്ദുൾറഷീദ് റഷീദ് തറക്കൽ (മങ്കഫ് ),അബ്ദുൾനാസർ കൊടുങ്ങയിൽ (സാൽമിയ )എന്നിവർ 25000 രൂപ വീതം സമ്മാനത്തുകയുടെ അവകാശികളായി .ഈ വർഷം ഏപ്രിൽ 20  മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിനിടയിൽ ബി ഇ സി എക്സ്ചേഞ്ച് വഴി പണമയച്ച കെ കെ എം എ  അംഗങ്ങൾക്ക് വേണ്ടിയാണ് പ്രത്യേക സമ്മാന പദ്ധതി നടത്തിയത് . ഇന്ന് (19 ഓഗസ്റ്റ് )   നറുക്കെടുപ്പ് ചടങ്ങിൽ  ബി ഇ സി എക്സ്ചേഞ്ച് മാനേജർ രാംദാസ് , കെ കെ എം എ നേതാക്കാളായ ബി എം ഇക്ബാൽ , എ.പി അബ്ദുൽസലാം , കെ സി റഫീഖ് , കെ സി ഗഫൂർ , എ ടി നൗഫൽ എന്നിവർ സംബന്ധിച്ചു .

Related News