യുഎഇ യാത്രാവിലക്ക് നീക്കി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഇന്ന് മുതൽ യു.എ.ഇയിൽ എത്തിത്തുടങ്ങും

  • 12/09/2021



ദുബായ് : കൊറോണ പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കിയതിനു പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇന്ന് മുതൽ യു.എ.യിൽ എത്തി തുടങ്ങും. കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ അടക്കം പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് യാത്രാനുമതി നൽകിയത്.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്കാണ് യുഎഇ സന്ദർശിക്കാൻ കഴിയുക. ഇതിനൊപ്പം കാലാവധി കഴിയാത്ത താമസവിസയും കയ്യിലുണ്ടായിരിക്കണം. കൊറോണ കാരണം ഒരു വർഷം നീട്ടിവെച്ച 'ദുബായ് എക്സ്പോ 2020' ഈ വരുന്ന ഒക്ടോബറിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. അതുകൂടെ കണക്കിലെടുത്താണ് യാത്രാനിരോധനം പിൻവലിച്ചത്.

Related News