കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ(KKPA) ബദർ അൽ സമ മെഡിക്കൽ സെന്ററുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 13/09/2021

ഇന്ത്യ സ്വതന്ത്രമായതിന്റെ 75 ആം വാർഷിക ആഘോഷത്തിന്റെയും ഇന്ത്യ കുവൈറ്റ്‌ ബന്ധത്തിന്റെ 60 ആം വാർഷികത്തിന്റെയും വേളയിൽ കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കുവൈറ്റിലെ പ്രമുഖ ആതുരാലയമായ  ഫർവാനിയ ബദർ അൽ സമ പോളി ക്ലിനിക്കിൽ വെച്ച് കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ ഫ്രീ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 പ്രസിഡന്റ്‌ ശ്രീ സക്കീർ പുത്തൻപാലം അധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ശ്രീ അജിത് കുമാർ വയല ഉദ്ഘാടനം ചെയ്തു..
കെ കെ പി എ ജനറൽ സെക്രട്ടറി  സുശീല കണ്ണൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബദർ അൽ സമാ മാനേജർ ശ്രീ അബ്ദുൾ റസാഖ്, മാർക്കറ്റിങ് മാനേജർ അനസ്,   , രക്ഷധികാരി തോമസ് പള്ളിക്കൽ, ട്രഷറർമാരായ ബൈജു ലാൽ, സജീവ് ചാവക്കാട്, വൈസ് പ്രസിഡന്റ്‌ സാറാമ്മ ജോൺ, ലീഗൽ അഡ്വയ്സർ അഡ്വക്കേറ്റ് സുരേഷ്‌പുളിക്കൽ, ഉപദേശകസമിതി അംഗങ്ങളായ ,അബ്ദുൽ കലാം മൗലവി, സിറാജ്ജുദ്ധീൻ തൊട്ടപ്പ്, സെക്രട്ടറി വനജ രാജൻ,ഓർത്തഡോൿസ്‌  സഭ മാനേജിങ് കമ്മിറ്റി അംഗം  നൈനാൻ ജോൺ, കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ്‌ സലീം രാജ്, മാവേലിക്കര അസോസിയേഷൻ ജനറൽ സെക്രട്ടറി ജി എസ് പിള്ള, ആലപ്പി ജില്ലാ പ്രവാസി അസോസിയേഷൻ സെക്രെട്ടറി റഹ്മാൻ, കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ പ്രസിഡന്റ്‌പുഷ്പരാജ്, ത്രിശൂർ അസോസിയേഷൻ പ്രസിഡന്റ്‌അജയ് പാങ്ങിൽ,  എന്നിവർ ആശംസകൾ അറിയിച്ചു.170 ആൾക്കാർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രോഗ്രാം കൺവീനർ ശ്രീ ജോസ് ജോർജ് നന്ദി പ്രകാശിപ്പിച്ചു.

Related News