യുഎ.ഇ ഗവൺമെന്റിന് വേണ്ടി പ്രവർത്തിച്ച ഹാക്കർമാർക്ക് അമേരിക്ക വൻ തുക പിഴ ചുമത്തി

  • 15/09/2021


യുഎഇ ഗവൺമെന്റിന് സഹായകരമാവുന്ന തരത്തിൽ ഹാക്കിങ് നടത്തിയ മൂന്ന് പേർക്ക് അമേരിക്ക വൻ തുക പിഴ വിധിച്ചു. മൂവരും ചേർന്ന് 1.68 മില്യൺ ഡോളറാണ് പിഴയായി നൽകേണ്ടത്. 

ഒത്തുതീർപ്പിനൊടുവിൽ പിഴ തീരുമാനിച്ചതിനാൽ ഇവർക്ക് ജയിൽ ശിക്ഷ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരില്ല.

രണ്ട് അമേരിക്കൻ പൗരന്മാരും, മുൻപ് അമേരിക്കൻ പൗരത്വം ഉണ്ടായിരുന്ന ഒരാളുമാണ് ശിക്ഷാ നടപടികൾ നേരിടുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. 

മൂവരും മുൻപ് അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്തവരാണ്. അതേസമയം, സംഭാവത്തോട് പ്രതികരിക്കാൻ അമേരിക്കയിലെ യുഎഇ എംബസി തയ്യാറായില്ല.

Related News