മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ ആരംഭിച്ച് യുഎഇ

  • 29/09/2021


അബുദാബി: രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ ആരംഭിച്ച് യുഎഇ ഇമിഗ്രേഷൻ അധികൃതർ. ഈ വിസ എല്ലാ രാജ്യക്കാർക്കും ലഭ്യമാകും.

ഈ മൾട്ടിപ്പിൾ വിസയിലെത്തുന്ന സന്ദർശകർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കെത്താൻ സാധിക്കും. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യുഎഇയിൽ കഴിയാം. വേണമെങ്കിൽ 90 ദിവസംകൂടി നീട്ടി നൽകും.

യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (ഐസിഎ) വഴി 650 ദിർഹമാണ് (13131 രൂപ) അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസക്കായി അപേക്ഷകൻ നൽകേണ്ടത്.

ഐസിഎ വെബ്സൈറ്റ് വഴി താത്പര്യമുള്ളവർക്ക് നേരിട്ട് വിസക്കായി അപേക്ഷിക്കാൻ സാധിക്കും. അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെയുള്ള രേഖകൾ വെബ്സൈറ്റിൽ നേരിട്ട് അപ്ലോഡ് ചെയ്യാൻ കഴിയുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം, അപേക്ഷകന് വിസ നൽകണോ വേണ്ടയോ എന്നത് ഇമിഗ്രേഷൻ അതോറിറ്റിയുടെ വിവേചനാധികാരമാണ്.

വിവിധ എമിറേറ്റുകളിലുള്ള ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് വഴിയും അപേക്ഷ സ്വീകരിക്കും.

Related News