ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് പ്രഖ്യാപിച്ച് ദുബൈ

  • 06/10/2021


ദുബൈ: ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന്റെ  ബൂസ്റ്റര്‍ ഡോസ്  പ്രഖ്യാപിച്ച് ദുബൈ ഹെല്‍ത്ത്  അതോറിറ്റി. പ്രത്യേക വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം ആറ് മാസമോ അതില്‍ കൂടുതലോ അയവര്‍ നിശ്ചിത വിഭാഗങ്ങളില്‍ ഉള്‍പ്പെടുമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാം.

ബൂസ്റ്റര്‍ ഡോസിന് യോഗ്യരായ വിഭാഗങ്ങള്‍ ഇവയാണ്

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍.

50നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍.

ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗങ്ങളുള്ള 18നോ അതിന് മുകളിലോ പ്രായമുള്ളവര്‍.

രാജ്യത്തെ പ്രത്യേക വിഭാഗങ്ങള്‍ക്ക് ഫൈസര്‍ ബയോ എന്‍ടെക് വാക്സിന്റെയും സ്‍പടുനിക് വാക്സിന്റെയും ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള അനുമതി ചൊവ്വാഴ്‍ചയാണ് യുഎഇ അധികൃതര്‍ നല്‍കിയത്. രണ്ട് വാക്സിനുകളുടെയും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള  അനുമതിയാണ് ഇപ്പോള്‍ ഉള്ളത്. ദുബൈയില്‍ അപ്പോയിന്റ്മെന്റ് വഴിയാണ് ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാവുക. ഔദ്യോഗിക മൊബൈല്‍ ആപ് വഴിയോ 800342 എന്ന നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെട്ടോ അപ്പോയിന്റ്മെന്റ് എടുക്കാനാവും.

Related News