ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി യു.എ.ഇ. പാസ്‌പോര്‍ട്ട്; 98 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാം

  • 07/10/2021

ദുബായ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി യു.എ.ഇ. പാസ്പോർട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 199 രാജ്യങ്ങളുടെ പാസ്പോർട്ടുകളിൽ നിന്നാണ് ഏറ്റവും ശക്തമായ പാസ്പോർട്ടായി ആർട്ടൻ കാപിറ്റലിന്റെ ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സിൽ യു.എ.ഇ. പാസ്പോർട്ട് ഒന്നാമതെത്തിയത്. ഏറ്റവും കൂടുതൽ മൊബിലിറ്റി സ്കോർ കരസ്ഥമാക്കിയാണ് മികച്ച നേട്ടം കൈവരിച്ചത്.

ഒരു രാജ്യത്തിന്റെ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെയും ഓൺ അറൈവൽ വിസയിലുമായി മറ്റ് രാജ്യങ്ങളിൽ എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മൊബിലിറ്റി സ്കോർ കണക്കാക്കുന്നത്.
ഇതുപ്രകാരം യു.എ.ഇ. പാസ്പോർട്ടിന്റെ മൊബിലിറ്റി സ്കോർ 152 ആണ്. മൊബിലിറ്റി സ്കോറിന്റെ ആഗോള ശരാശരി 89 മാത്രമാണ് എന്നിരിക്കെയാണ് യു.എ.ഇയുടെ ഈ മികച്ച നേട്ടം.

യു.എ.ഇ. പാസ്പോർട്ട് ഉപയോഗിച്ച് 98 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. കൂടാതെ 54 രാജ്യങ്ങളിൽ യു.എ.ഇ. പാസ്പോർട്ട് ഉള്ളവർക്ക് ഓൺ അറൈവൽ വിസയും ലഭിക്കും. 46 രാജ്യങ്ങളിൽമാത്രമാണ് യു.എ.ഇ. പാസ്പോർട്ടുമായി പ്രവേശിക്കാൻ വിസ ആവശ്യമുള്ളത്.

Related News