കുറഞ്ഞ വാടകയുള്ള പ്രദേശങ്ങളിലേക്ക് താമസംമാറി പ്രവാസികൾ: ചിലവ് ചുരുക്കാൻ ഒരു ഫ്ലാറ്റിൽ 2 കുടുംബങ്ങൾ

  • 08/10/2021


അബുദാബി: നിലവിലെ താമസക്കാരുടെ വാടക കുറയ്കാത്തതിനാൽ കുറഞ്ഞ വാടകയുള്ള സ്ഥലങ്ങളിലേക്ക് പ്രവാസികൾ താമസം മാറ്റുന്നു. പുതുതായി എത്തുന്നവർക്ക് കെട്ടിട ഉടമകൾ നിരക്ക് കുറച്ചു നൽകുമ്പോൾ നിലവിലെ താമസക്കാരെ പരിഗണിക്കാത്തതാണ് മാറ്റത്തിനു കാരണം.

ഇങ്ങനെ മാറുമ്പോൾ കുറഞ്ഞത് 5000–10,000 ദിർഹത്തിന്റെ വ്യത്യാസമുണ്ടെന്ന് പലരും പറയുന്നു. ഫ്ലാറ്റിൽനിന്ന് വില്ലയിലേക്കു മാറുമ്പോൾ ജലവൈദ്യുതി ബിൽ, ഡിപോസിറ്റ്, വാറ്റ് എന്നിവയും ലാഭിക്കാം. പുതിയ കെട്ടിടം വിട്ട് പഴയ കെട്ടിടത്തിലേക്കു മാറി വാടക ലാഭിക്കുന്നവരും കുറവല്ല. അബുദാബിയിലെ ഷഹാമ, മുസഫ, ബനിയാസ്, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഖലീഫ സിറ്റി, അൽവത്ബ തുടങ്ങിയ പ്രദേശങ്ങളിൽ വാടക കുറഞ്ഞ സ്ഥലങ്ങളിലേക്കാണ് മാറ്റം.

ദൂരം കൂടുന്തോറും വാടകയിൽ കുറവുണ്ട്. എന്നാൽ വാഹന സൗകര്യമുള്ളവർ മാത്രമാണ് മാറുന്നത്. അല്ലാത്തവർ ഒരു ഫ്ലാറ്റിൽ 2 കുടുംബങ്ങൾ താമസിച്ചും  ചെലവ് ചുരുക്കുന്നു. 

അബുദാബിയിൽ 10–15% വരെ വാടക കുറഞ്ഞിട്ടുണ്ടെങ്കിലും പല കെട്ടിട ഉടമകളും കുറച്ചിട്ടില്ല. യുഎഇയിൽ കോവിഡ് നിയന്ത്രണത്തിൽ ഇളവു വരികയും വിദേശികൾ എത്തിത്തുടങ്ങുകയും ചെയ്തതോടെ  വാടക കൂട്ടിയവരുമുണ്ട്.

Related News