മലയാളി മനസ്സുകളിൽ ആവേശം വിതച്ച് കല കുവൈറ്റ് മെഗാ സാംസ്കാരിക മേള ‘അതിജീവനം‘

  • 17/10/2021

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിൻ്റെ 43 മത് വർഷത്തെ മെഗാ സാംസ്കാരിക മേളയായ ‘അതിജീവനം’ ആവേശത്തോടെ അരങ്ങേറി. ഒക്ടോബർ 15 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് സാംസ്കാരിക സമ്മേളനത്തോടെ ആരംഭിച്ച മേള ബഹു: കേരള പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അധിവസിക്കുന്ന ദേശത്ത് കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം പരിചയപ്പെടുത്താൻ ഇത്തരം സാംസ്കാരിക മേളകൾക്കാവട്ടെ എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. കോവിഡ് അതിജീവന കാലത്ത് കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ മുന്നിൽ നിന്നു നയിച്ച പ്രവർത്തനമാണ് കല കുവൈറ്റിൻ്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ച കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് അഭിപ്രായപ്പെട്ടു. ദുരന്തകാലത്ത് മലയാളികൾ ഉയർത്തിപ്പിടിച്ച മാനവീകതയെ ചൂണ്ടിക്കാണിച്ചാണ് മുഖ്യ പ്രഭാഷകനായി പരിപാടിയിൽ പങ്കെടുത്ത പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷണൻ സംസാരിച്ചത്. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി കുവൈറ്റ് പ്രസിഡൻ്റ് അനന്തിക ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജോയിൻ്റ് സെക്രട്ടറി ആസഫ് അലി അനുശോചന കുറിപ്പ് വായിച്ചു. സാംസ്കാരിക സമ്മേളനത്തിന് 'അതിജീവനം' ജനറൽ കൺവീനർ സജി തോമസ് മാത്യു നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് ട്രഷറർ പി. ബി. സുരേഷ് വേദിയിൽ സന്നിഹിതനായിരുന്നു. കല കുവൈറ്റ് അംഗം ജിതേഷ് പരിപാടിയിൽ അവതാരകനായി. തുടർന്നു നടന്ന സംഗീത വിരുന്നിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ മൃദുല വാര്യർ, കെ.കെ നിഷാദ്, സംഗീത്, ഷബീർ അലി, കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യർ എന്നിവർ നേതൃത്വം നൽകി. ഓൺലൈനായി നടന്ന പരിപാടി ലോകത്തെമ്പാടുമുള്ള നിരവധി ആളുകളാണ് വീക്ഷിച്ചത്.

Related News