കുവൈത്ത് പാര്‍ലിമെന്റ് സമ്മേളനം; അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെയ്തു.

  • 26/10/2021

കുവൈത്ത് സിറ്റി : ദേശീയ അസംബ്ലിയുടെ പതിനാറാം നിയമനിർമ്മാണ കാലയളവിന്‍റെ ര​ണ്ടാ​മ​ത്​ സെ​ഷ​ൻ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെയ്തു.  നിയമനിർമ്മാണ  എക്സിക്യൂട്ടീവ് അധികാരികളുടെ സഹകരണത്തിലൂടെ പരിഷ്കാരങ്ങൾ ശക്തിപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്ത അമീര്‍   ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞു. നേരത്തെ പാര്‍ലിമെന്റ് ആദ്യ സെഷനില്‍ പ്രതിപക്ഷത്തിന്‍റെ നിസ്സഹകരണം മൂലം സമ്മേളനം നിരവധി തവണ മുടങ്ങിയിരുന്നു. 

പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളും മ​ന്ത്രി​സ​ഭ​യും ത​മ്മി​ലു​ള്ള  പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി അ​മീ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ നാ​ഷ​ന​ൽ ഡ​യ​ലോ​ഗ് സംഘടിപ്പിച്ചിരുന്നു. പാര്‍ലിമെന്റില്‍ പ്ര​തി​പ​ക്ഷ​ത്തി​ന്​ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ളതിനാല്‍ സര്‍ക്കാരുമായി നിരന്തര  സം​ഘ​ട്ടനത്തിലാണെങ്കിലും കു​വൈ​ത്ത്​ അ​മീ​ർ നടത്തിയ നാ​ഷ​ന​ൽ ഡ​യ​ലോ​ഗ് പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളും മ​ന്ത്രി​സ​ഭ​യും ത​മ്മി​ലു​ള്ള ​ബ​ന്ധം ന​ന്നാ​ക്കുമെന്നാണ് കരുതപ്പെടുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News