മിഡിൽ ഈസ്റ്റിലെ മികച്ച ഡിജിറ്റൽ സർക്കാർ ആപ്പ്ളിക്കേഷൻ പുരസ്കാരം നേടി കുവൈത്തിന്റെ 'സഹൽ'.

  • 26/10/2021

കുവൈത്ത് സിറ്റി: 2021ലെ മിഡിൽ ഈസ്റ്റിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഡിജിറ്റലായി നൽകിയ സർക്കാർ സംരംഭത്തിനുള്ള അവാർഡ് 'സഹൽ' ആപ്പിന്. ആപ്ലിക്കേഷന്റെ ആദ്യ ഫേസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് സഹൽ ആപ്പിനെ തേടി പുരസ്കാരം എത്തുന്നത്. അവാർഡ് നേടിയതിൽ അഭിമാനമുണ്ടെന്ന് ഐടി മന്ത്രി ഡോ. റാണ അൽ ഫാരിസ് പ്രതികരിച്ചു.
ജിറ്റെക്സ് ദുബൈ 2021 എക്സിബിഷനോട് അനുബന്ധിച്ച് യുഎഇയിൽ നടന്ന ഫ്യൂച്ചർ പ്രോജക്ട്സ് അവാർഡ് ചടങ്ങിലാണ് സഹലിന് പുരസ്കാരം ലഭിച്ചതെന്ന് അൽ ഫാരിസ് അറിയിച്ചു. സഹൽ ആപ്പ് കൂടുതൽ മികച്ചതാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഫേസിന് തുടക്കമിട്ട് ഒരു മാസം പിന്നിടുമ്പോൾ 190,000 യൂസർമാരാണ് കുവൈത്തിനുള്ളിലും പുറത്തുമായി സഹൽ ആപ്പിന് ലഭിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News