ടാക്സി ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്തു; പ്രതികള്‍ പിടിയില്‍

  • 26/10/2021

കുവൈത്ത് സിറ്റി : ടാക്‌സി ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്ത മൂന്ന് അറബ് പൗരന്മാരിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനി ഡ്രൈവറുടെ കയ്യില്‍ നിന്നും 150 ദിനാർ കൊള്ളയടിച്ച് പ്രതികള്‍ കടന്ന് കളഞ്ഞത്. ഖൈത്താനില്‍ നിന്നും സാദ് അൽ അബ്ദുല്ലയിലേക്കും തിരികെ ഖൈത്താനിലെക്കും  ഓട്ടം പോയ  പ്രതികള്‍  ചില്ലറ ഇല്ലെന്ന് നടിക്കുകയും  തുടര്‍ന്ന് പ്രതികളില്‍ ഒരാള്‍  അടുത്തുള്ള ബാക്കാലയിലേക്ക് പോയി .  ഇതിനിടെ പിന്‍ സീറ്റില്‍ ഇരുന്നയാള്‍  കത്തി പുറത്തെടുത്ത് ഡ്രൈവറുടെ കഴുത്തിൽ പിടിക്കുകയും പാസഞ്ചർ സീറ്റിലിരുന്നയാൾ ഡ്രൈവറെ കൊള്ളയടിക്കുകയുമായിരുന്നു. നിസ്സാര പരിക്ക് പറ്റിയ ഡ്രൈവര്‍ ഖൈത്താൻ പോലീസ് സ്‌റ്റേഷനിൽ എത്തുകയും പരാതി നല്‍കുകയുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News