സാൽമിയയിൽ അഞ്ചു വർഷത്തോളം സഹോദരിയുടെ മൃതദേഹം ബാത്റൂമിൽ സൂക്ഷിച്ച് സഹോദരനും മാതാവും.

  • 26/10/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ സാൽമിയ ഏരിയയിലെ  വീട്ടിൽ അഞ്ചു വർഷത്തോളമായി  സഹോദരിയുടെ മൃതദേഹം ബാത്റൂമിൽ സൂക്ഷിച്ച സഹോദരനും മാതാവും പോലീസ് അന്യോഷണത്തിൽ. 

2016ൽ മരിച്ച  തന്റെ സഹോദരിയുടെ മരണം കുവൈറ്റ് സ്വദേശി അൽപ്പം മുൻപാണ് പോലീസിൽ  റിപ്പോർട്ട് ചെയ്തത്, ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും,  ഇരയുടെ മൃതദേഹം സാൽമിയയിലെ കുടുംബ വീട്ടിലെ കുളിമുറിയിൽ കണ്ടെത്തുകയുമായിരുന്നു. സെക്യൂരിറ്റി കണ്ടെത്തിയ മൃതദേഹം, ഒരു അസ്ഥികൂടം മാത്രമായാണ് അടച്ചിട്ട കുളിമുറിയിൽ കണ്ടെത്തിയത്, അസ്ഥികൂടം  ഫോറൻസിക് മെഡിസിൻ പരിശോധനക്കായി അയച്ചു. 

വളരെ വിചിത്രമായ ഒരു സാഹചര്യത്തിൽ, 2016 ൽ മരിച്ച തന്റെ ഇളയ സഹോദരിയുടെ മൃതദേഹം സാൽമിയയിലെ കുടുംബ വീട്ടിൽ  തന്റെ അമ്മ കുളിമുറിയിൽ സൂക്ഷിക്കുന്നുവെന്ന് സ്വദേശി യുവാവ് പോലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.  

ഏകദേശം 5 വർഷം മുമ്പ് നടന്ന  മരണത്തിന്റെ കാരണം നിർണ്ണയിക്കാൻ അസ്ഥികൂടം ഫോറൻസിക് മെഡിസിനിലേക്ക് റഫർ ചെയ്യുകയും ബന്ധപ്പെട്ട വകുപ്പുകൾ തുടരന്യോഷണം ആരംഭിക്കുകയും ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News