കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലിക്ക് ഹാജരാകാത്തവരുടെ പട്ടിക തയാറാക്കുന്നു.

  • 26/10/2021

കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും ജോലിക്ക് ഹാജരാകാത്തവരുമായ കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാരെ നിരീക്ഷിച്ച് മന്ത്രാലയത്തിലെ സഹകരണ വിഭാ​ഗം പട്ടിക തയാറാക്കുന്നു. വിരൽ അടയാളം നൽകാത്തവരും 2019 മുതൽ ജോലിക്ക് ഹാജരാകാത്തവരുമായ ഡസൻ കണക്കിന് ജീവനക്കാർ വിവിധ കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ ഉണ്ടെന്നാണ് ട്രേഡ് ആൻഡ് ബ്രാഞ്ചസ് ഡിപ്പാർട്ട്മെന്റിലെ ഇൻസ്പെക്ടർമാർ കണ്ടെത്തിയിട്ടുള്ളത്.

ഇവർ ഇക്കാലമത്രയും മുഴുവൻ ശമ്പളം കൈപ്പറ്റുകയും തൊഴിൽപരമായ എല്ലാ പിന്തുണകളും ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കോ ഓപ് സൊസൈറ്റിയിൽ  ഷെയർഹോൾഡർമാരുടെ വകുപ്പിൽ മാത്രം 21 ജീവനക്കാരെയാണ് ഇത്തരത്തിൽ പട്ടികപ്പെടുത്തിയത്. മറ്റൊരു കോ ഓപ് സൊസൈറ്റിയിൽ ഡയറക്‌ടർ ബോർഡ് ഒരു ജീവനക്കാരി 2019 മുതൽ വിരലടയാളം നൽകാതെ പ്രതിമാസം 250 ദിനാർ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പൊതുപ്പണമോ ഷെയർ ഹോൾജർമാരുടെ പണമോ നഷ്ടപ്പെടുന്നത് ഒരുകാരണവശാലും അനുവദിക്കില്ലെന്നും എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News