കുവൈത്തിൽ സ്വദേശികളിൽ 99.5 ശതമാനം പേരും കടബാധ്യതയുള്ളവർ.

  • 28/10/2021

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിൽ ചെയ്യുന്ന പൗരന്മാരിൽ 99.5 ശതമാനം പേരും വായ്പയെടുത്തിട്ടുള്ളവരായി കണക്കുകൾ. മക്കെൻസി ​ഗ്ലോബൽ കൺസൾട്ടന്റ് നടത്തിയ സർക്കാർ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. വർക്ക് ഫോഴ്സിലെ ഏകദേശം 450.000 പൗരന്മാരിൽ 447,000 പേരും വായ്പയെടുത്തിട്ടുള്ളളതായാണ് റിപ്പോർട്ട് പറയുന്നത്. 

25നും 34നും ഇടയിൽ പ്രായമുളള്ള യുവസമൂഹമാണ് ഏറ്റവും കൂടുതൽ വായ്പയെടുത്തിട്ടുള്ളത്. ഈ പ്രായവിഭാ​ഗത്തിൽ ഒരാളുടെ  ശരാശരി കടം 22,122 ദിനാർ ആണ്. 55 വയസ് പ്രായമുള്ള വർക്ക് ഫോഴ്സിലെ 17 ശതമാനം, അതായത് 60,000 പേർക്കാണ് വായ്പയുള്ളത്. 350,000 ക്ലയന്റുകൾക്ക് 30 ശതമാനത്തിൽ കൂടുതൽ കടബാധ്യത അനുപാതമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News