കുവൈത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി; ഹോട്ടലുകൾ ബുക്കിംഗ് ആരംഭിച്ചു.

  • 28/10/2021

കുവൈത്ത് സിറ്റി: വിവാഹങ്ങൾക്കും മറ്റ് കൂടിചേരലുകൾക്കും സർക്കാർ അനുമതി നൽകിയതോടെ ആഘോഷ പരിപാടികൾക്കായി ഹോട്ടലുകൾക്കും കോൺഫറൻസ് വെന്യൂകൾക്കും ബുക്കിം​ഗുകൾ ലഭിച്ച് തുടങ്ങി. ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കാർ അനുവാദം നൽകിയിട്ടുള്ളത്. 20 മാസങ്ങൾക്ക് ശേഷമാണ് ഹോട്ടലുകൾക്ക് വിവാഹങ്ങളുടെയും ജന്മദിന പാർട്ടികളുടെയും ബുക്കിം​ഗുകൾ ലഭിക്കുന്നതെന്ന്  ഹോട്ടൽ മാനേജ്‌മന്റ് വൃത്തങ്ങൾ സൂചിപ്പിച്ചു. 

കൊവിഡ‍് മഹാമാരി മൂലം മാസങ്ങളായി എല്ലാം അടഞ്ഞു കിടക്കുകയാണ്. മഹാമാരിയുടെ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ സർക്കാർ ഇപ്പോൾ നൽകിയ ഇളവുകൾ തുണയാകുമെന്നും മാനേജ്‌മന്റ് പറയുന്നു . കൂടിചേരലുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മേഖലകളിൽ ഒന്നായി ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി ‌മാറിയിരുന്നു. 

ആയിരക്കണക്കിന് പേർക്കാണ് ഈ മേഖലയിൽ ജോലി നഷ്ടമായത്. ഇപ്പോൾ പ്രതിസന്ധികളിൽ നിന്ന് കരകയറി മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് മിക്ക ഹോട്ടൽ മാനേജ്‌മെന്റുകളും പ്രതികരിച്ചു  . ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ഇവന്റുകളുടെയും സെമിനാറുകൾക്കുമുള്ള റിസർവേഷനിൽ പെട്ടെന്നുള്ള വർധനവാണ് ഉണ്ടായിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News