ഫിംഗർപ്രിന്റ് തട്ടിപ്പ് അവസാനിപ്പിക്കാൻ ഫേസ് പ്രിന്റ് സംവിധാനത്തിലേക്ക് മാറാൻ വൈദ്യുതി മന്ത്രാലയം

  • 28/10/2021

കുവൈത്ത് സിറ്റി: എല്ലാ ജീവനക്കാരുടെയും വിരൽ അടയാളങ്ങൾ മാറ്റി ഫേസ് ഡിറ്റക്ഷൻ  സംവിധാനത്തിലേക്ക് മാറാൻ വൈദ്യുതി മന്ത്രാലയം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിലിക്കോൺ വിരൽ അടയാളം ഉപയോ​ഗിച്ചുള്ള നിരവധി തട്ടിപ്പുകൾ മന്ത്രാലയത്തിൽ ഉണ്ടായിരുന്നു. ഇതോടെയാണ് വിരൽ അടയാളത്തിനൊപ്പം ഫേസ് പ്രിന്റ് കൂടെ വരുന്ന നൂനത സംവിധാനത്തിലേക്ക് മാറാൻ മന്ത്രാലയം തീരുമാനിച്ചത്. മന്ത്രാലയത്തിലെ ആകെയുള്ള 21,000 ജീവനക്കാരിൽ 3,000 ജീവനക്കാരുടെ പുതിയ വിരൽ അടയാളങ്ങൾ ഇതിനായുള്ള സംഘം ശേഖരിച്ച് കഴിഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു.

മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിന്റെ ആസ്ഥാനത്ത് 500 ഉപകരണങ്ങളും ബന്ധപ്പെട്ട 170ഓളം കേന്ദ്രങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് ആവശ്യമായ എല്ലാ എക്സ്റ്റൻഷനുകളും കണക്ഷനുകളും പൂർത്തിയായതായും വൃത്തങ്ങൾ അറിയിച്ചു. പുതിയ ഉപകരണങ്ങളുടെ വില 340,000 ദിനാർ ആണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News