കുവൈത്തിലെ ജഹ്‌റ ബാങ്ക് കൊള്ള ; കൂടുതൽ വിവരങ്ങൾ പുറത്ത്.

  • 28/10/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം നടന്ന  പ്രാദേശിക ബാങ്കിന്റെ ബ്രാഞ്ചിൽ നടന്ന മോഷണത്തിന് പിന്നിലെ  കൂടുതൽ വിവരങ്ങൾ  പുറത്ത്. തൈമ പ്രദേശത്ത് നടന്ന മോഷണം തന്റെ കടം തീർക്കാൻ ആയിരുന്നു എന്നാണ് പിടിയിലായ പ്രതി നൽകിയിട്ടുള്ള മൊഴി. സംഭവത്തിൽ അറസ്റ്റിലായത് 1993ൽ ജനിച്ച കുവൈത്തി പൗരൻ ആണെന്ന്  സെക്യൂരിട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ഹവല്ലിയിലെ അന്വേഷണ ഉദ്യോ​ഗസ്ഥർ ഇന്നലെ തന്നെ പ്രതിയെ പിടികൂടിയിരുന്നു. ജഹ്റ ഇൻവെസ്റ്റി​ഗേഷൻസുമായി സഹകരിച്ച് നടന്ന അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. 

ബാങ്കിൽ മോഷണം നടത്തിയ ശേഷം ടാക്സിയിൽ പ്രതി അബ്‍ദുള്ള അൽ മുബാറക് പ്രദേശത്തെ തന്റെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ഇതിന് ശേഷം സഹോദരന്റെ അപ്പാർട്ട്മെന്റിൽ തന്നെ കൂടുതൽ പണം സൂക്ഷിച്ചു. മോഷ്ടിച്ച പണവുമായി പുറത്തേക്ക് പോയ പ്രതി പുതിയ വസ്ത്രങ്ങളും മൊബൈൽ ഫോണും വാങ്ങി. കടം തീർക്കുന്നതിനായി തന്റെ ബാങ്ക് അക്കൗണ്ടിലും പണം നിക്ഷേപിച്ചു.

കഴിഞ്ഞ ദിവസമാണ്   ജഹ്‌റയിലെ തയ്‌മയിൽ  പ്രാദേശിക ബാങ്കിൽ നിന്ന് കത്തി ചൂണ്ടി ഭീഷിണിപ്പെടുത്തി 32000 ദിനാർ കവർച്ച നടത്തിയത് ,  പ്രതി മറ്റ് ബാങ്കുകളും കൊള്ളയടിക്കാൻ പദ്ധതിയിട്ടിരുന്നു.  വിജയകരമായി നടത്തിയ  ജഹ്‌റയിലെ ആദ്യത്തെ  കവർച്ചക്ക് ശേഷം പ്രതി ഫർവാനിയയിലെ മറ്റൊരു ബാങ്കിൽ എത്തുകയും  ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം ബാങ്കിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്ന്  മനസ്സിലാക്കി പദ്ധതി ഉപേക്ഷിച്ച് തിരികെ ഹോട്ടലിൽ എത്തുകയുമായിരുന്നു, തുടർന്നാണ് പോലീസ് പ്രതിയായ സ്വദേശി യുവാവിനെ പിടികൂടിയത് .

പ്രതി മയക്കു മരുന്നിന് അടിമയാണെന്നും, ക്രിമിനൽ റെക്കോർഡ് ഉള്ള വ്യക്തിയാണെണെന്നും  സ്രോതസ്സുകൾ വെളിപ്പെടുത്തി. പ്രതിയെ നിരവധി കുറ്റങ്ങൾ ചുമത്തി പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News