ഇന്ത്യന്‍ എംബസ്സിയില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷിച്ചു

  • 01/11/2021

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസ്സിയുടെ ആഭിമുഖ്യത്തിൽ സർദാർ വല്ലഭായ് പട്ടേലിന്‍റെ 146–ാം ജന്മദിനവാർഷികം ആഘോഷിച്ചു. പട്ടേലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച്  ഒക്ടോബർ 31  രാഷ്ട്രീയ  ഏകതാ ദിവസായാണ് രാജ്യം  ആചരിച്ചുവരുന്നു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് എംബസിയിൽ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജീവിതചിത്രം അനാച്ഛാദനം ചെയ്യുകയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. രാഷ്ട്ര പുനർനിർമാണത്തിലും പട്ടേലിന്‍റെ സ്വാധീനം എന്നും സ്മരിക്കപ്പെടുമെന്നും പട്ടേലിന്‍റെ ആശയം ഉൾകൊണ്ട് ഇന്ത്യൻ വംശജർ ഒന്നിക്കേണ്ട അവസരമാണിതെന്നും അംബാസഡർ സിബി ജോർജ് ഓർമിപ്പിച്ചു. 

ദേശീയ ഐക്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശം പരിപാടിയിൽ പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ നിർമിക്കുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. കുവൈത്തിലെ പ്രമുഖ സാമുഹ്യ  കലാ സാംസ്കാരിക പ്രവര്‍ത്തകരും സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. എംബസിയുടെ സോഷ്യൽ മീഡിയ അക്കൌണ്ടില്‍ കൂടി നൂറുക്കണക്കിന് ആളുകളാണ്  പരിപാടിയുടെ തല്‍സമയ സംപ്രേക്ഷണം വീക്ഷിച്ചത്. സർദാർ വല്ലഭായ് പട്ടേലിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ചടങ്ങ് സമാപിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News