കുവൈത്തിൽ കുളിമുറിയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; യുവതിയുടെ പിതാവിന്റെ മൊഴി പുറത്ത്

  • 01/11/2021

കുവൈത്ത് സിറ്റി: സാൽമിയയിൽ കുളിമുറിയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരണപ്പെട്ട‌ സ്വദേശി യുവതിയുടെ പിതാവിന്റെ മൊഴി പുറത്ത്. 15 വർഷമായി കുടുംബവുമായി അകന്ന് കഴിയുകയാണെന്നും നാല് വർഷമായി കുടുംബത്തിൽ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് പിതാവ് മൊഴി നൽകിയിട്ടുള്ളത്. കുട്ടികളോടുള്ള അമ്മയുടെ കടുത്ത ഇടപെടലുകളാണ് ഭാര്യയുമായി പിരിയാനുള്ള കാരണമെന്നും കുട്ടികളെ കാണാൻ അവർ അനുവദിച്ചിരുന്നില്ലെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ അറസ്റ്റ് ചെയ്ത അമ്മ കുട്ടികളെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായും മൊഴിയിലുണ്ട്. മരണപ്പെട്ട മകൾ പലപ്പോഴും വീടിന് പുറത്തേക്ക് പോകുമായിരുന്നുവെന്നും ഇതിനാലാണ് പൂട്ടിയിട്ടതെന്നും അമ്മ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ഒരു ദിവസം ഭക്ഷണവും വെള്ളവും കൊടുക്കുന്നതിനായി തുറന്നപ്പോൾ മകളുടെ മൃതദേഹം കുളിമുറിയിൽ കണ്ടെത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.  ഭയം മൂലമാണ് കാര്യങ്ങൾ പുറത്ത് പറയാതിരുന്നതെന്നാണ് വിശദീകരണം. കേസിൽ അന്വേഷണം ഉടൻ പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. യുവതിയുടെ മൃതദേഹം അഞ്ച് വർഷമായി അമ്മ കുളിമുറിയിൽ സൂക്ഷിച്ച സംഭവം കുവൈത്തിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News