റേഷന്‍ സാധനങ്ങള്‍ പിടികൂടി; കര്‍ശന നടപടിയുമായി വാണിജ്യ മന്ത്രാലയം.

  • 01/11/2021

കുവൈറ്റ് സിറ്റി : അനധികൃതമായി രാജ്യത്ത് നിന്നും പുറത്തേക്ക് കയറ്റുമതി ചെയ്യാൻ ശ്രമിച്ച  റേഷന്‍ സാധനങ്ങള്‍ പിടികൂടി. 4000 കിലോയോളം തൂക്കം വരുന്ന സാധനങ്ങളാണ് സുലൈബിയ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തത്. കുവൈത്ത് സ്വദേശികള്‍ക്ക് സപ്ലൈയിങ് സ്റ്റോറുകൾ വഴി സബ്സിഡിയോടെ ലഭിക്കുന്ന ഉത്പന്നങ്ങൾ കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നതായി നിരവധി പരാതികളാണ് ഉയര്‍ന്നുവന്നത്. രാജ്യത്തെ  നിയമപ്രകാരം റേഷൻ സാധനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും  കുറ്റകരമാണ് . 

എന്നാൽ, ഈ നിയമം കാറ്റിൽപറത്തി രാജ്യത്ത് റേഷൻ സാധനങ്ങളുടെ അനധികൃത വിൽപന വ്യാപകമാണ്. ഏഷ്യൻ രാജ്യക്കാരും അറബ് വംശജരായ വിദേശികളുമാണ് ഇവയുടെ വിൽപനക്കാരായും ഉപഭോക്താക്കളായും കൂടുതൽ രംഗത്തുള്ളത്. മാർക്കറ്റിൽ കൊടുക്കുന്നതിന്റെ പകുതിയിലും കുറഞ്ഞ വില കൊടുത്താൽ അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ ലഭിക്കുമെന്നതാണ് ഇടത്തരക്കാരായ വിദേശികൾ ഈ രീതിയിൽ സാധനങ്ങൾ വാങ്ങാറുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News