കൊവിഡിന് മുമ്പുള്ള നടപടിക്രമങ്ങൾ അനുസരിച്ച് കുവൈത്തിലേക്കുള്ള വിസകൾ നൽകുമെന്ന് മാൻപവർ അതോറിറ്റി

  • 01/11/2021

കുവൈത്ത് സിറ്റി: മന്ത്രിസഭാ നിർദേശം അനുസരിച്ച് കുവൈത്തിലേക്കുള്ള എൻട്രി വിസകൾ നൽകി തുടങ്ങുമെന്ന് പ്രഖ്യാപിച്ച് മാൻപവർ അതോറിറ്റി. ബന്ധപ്പെട്ട അധികാരികൾ മുഖേന കുവൈത്തിലേക്കുള്ള എല്ലാ തരത്തിലുമുള്ള  വിസകൾ വീണ്ടും ഇഷ്യൂ ചെയ്യുമെന്നാണ് അതോറിറ്റി അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മേഖലകൾക്കും വകുപ്പുകൾക്കും അതോറിറ്റി സർക്കുലർ അയച്ചിട്ടുണ്ട്. കൊവിഡ‍് മഹാമാരിക്ക് മുമ്പ് എൻട്രി വിസകളും വർക്ക് പെർമിറ്റുകളും നൽകുന്നതിനുള്ള സാധാരണമായ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. 

അതേസമയം, എൻട്രി വിസകളും വർക്ക് പെർമിറ്റും അതോറിറ്റിയുടെ ഇ - സർവ്വീസസ് വഴിയാകും നൽകുക. ഒന്നെങ്കിൽ ഇലക്‌ട്രോണിക്  പോർട്ടലിലൂടെ അല്ലെങ്കിൽ എളുപ്പമുള്ള ഏതെങ്കിലും സർവ്വീസുകളിലൂടെയാകും ഇവ നൽകുക. എൻട്രി വിസകളും വർക്ക് പെർമിറ്റുകളും നൽകുന്നതിന് വിദേശത്ത് നിന്നുള്ള തൊഴിലാളി കുവൈത്ത് അം​ഗീകരിച്ച വാക്സിനേഷൻ പൂർത്തീകരിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്. ഒപ്പം രാജ്യത്തെ ആരോ​ഗ്യ നടപടിക്രമങ്ങൾ പാലിക്കുകയും വേണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News