ട്രമാഡോൾ ഗുളികകൾ കണ്ടെത്തി; രണ്ട് ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ അറസ് ചെയ്തു.

  • 01/11/2021

കുവൈത്ത് സിറ്റി : അനധികൃതമായി ട്രമാഡോൾ ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന് രണ്ട് ഇന്ത്യൻ യാത്രക്കാരെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സ്വകാര്യ ബാഗേജിൽ 100 ഗുളികകളും മറ്റ് ബാഗേജുകളില്‍  350 ഗുളികകളും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. വേദനസംഹാരിയായ ട്രമാഡോൾ ഗുളികകൾ  ചികിത്സയ്ക്കല്ലാതെ ഉന്മാദാവസ്ഥയിലാകുന്നതിനും ലഹരിക്കും വ്യാപകമായി  ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം ഗുളികകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൈവശംവെക്കുന്നത് നിയമവിരുദ്ധമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News