മലങ്കരയുടെ മഹിതാചാര്യന് കുവൈറ്റിന്റെ മണ്ണിൽ നിന്നും സ്നേഹാദരവ്.

  • 04/11/2021

നവ അഭിഷിക്തനായ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ നി.വ.ദി.ശ്രീ. മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായിക്ക് മധ്യ പൂർവ്വ ദേശത്തെ അതി പുരാതന ദേവാലയങ്ങളിൽ ഒന്നായ കുവൈറ്റ് സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി സ്നേഹാദരവ് നൽകി.
 
കോവിഡ് എന്ന മഹാമാരിക്ക് മുൻപിൽ ലോകം വിറങ്ങലിച്ചു നിന്ന ദിവസങ്ങളിൽ, ദേവാലയങ്ങളിലെ കൂടിവരവുകൾ അസാധ്യമായപ്പോൾ, ഇടവകയിലെ എല്ലാ പ്രാർത്ഥനാ യോഗങ്ങളെയും, എല്ലാ പ്രസ്ഥാനങ്ങളെയും, ഒന്നിപ്പിച്ചു ഓൺലൈൻ ആയി തുടങ്ങിയ പ്രാർത്ഥനാ യോഗത്തിന്റെ 75 മത് ആഴ്ച്ചയിലെ യോഗം, കോട്ടയം കാതോലിക്കേറ്റ് ദേവലോകം അരമനയിൽ നിന്നും, കുവൈറ്റ് സെൻ്റ് തോമസ് പഴയപള്ളിയിൽ നിന്നുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തത്സമയം നടത്തപ്പെട്ടു.

യോഗത്തിൽ വൈദീക ശ്രേഷ്ഠരും, ഇടവക അംഗങ്ങളും, നൂറ് കണക്കിനെ വിശ്വാസികളും ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുമായി ഓൺലൈനായി സൂം പ്ലാറ്റ്ഫോമിലൂടെ തൽസമയം സംബന്ധിച്ചു.

Related News