ടൂറിസം, എക്കണോമി വകുപ്പുകളെ ലയിപ്പിക്കുന്ന സുപ്രധാന തീരുമാനവുമായി ദുബൈ

  • 07/11/2021


ദുബൈ: ദുബൈയിൽ ടൂറിസം, എക്കണോമി വകുപ്പുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്ത് ദുബൈ. വ്യവസായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, വിദേശ വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വകുപ്പുകളെ ലയിപ്പിക്കുന്നത്. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് എന്ന ഒറ്റ വിഭാഗമായി വകുപ്പുകള്‍ മാറും. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. മത്സരശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. 

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ കാഴ്ചപ്പാടിന് അനുസരിച്ചാണ് മാറ്റമെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. വ്യാവസായിക മേഖലയുടെ മൂല്യം വര്‍ധിപ്പിച്ച് വിദേശ വ്യാപാരം വികസിപ്പിക്കുകയുും 2025ഓടെ 2.5 കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Related News