ഇനി കോടികൾ പിഴയും, 5 വർഷം വരെ തടവും: മതങ്ങളുടെ പേരിൽ വിദ്വേഷ പ്രചരണം നടത്തിയാൽ യുഎയിൽ കടുത്ത നടപടി

  • 10/11/2021



ദുബൈ: മതങ്ങളുടെ പേരിൽ യുഎയിൽ വിദ്വേഷം പ്രചരിപ്പിക്കുകയോ അവഹേളിക്കുകയോ, അസഹിഷ്ണുത കാട്ടുകയോ ചെയ്​താൽ രണ്ടരലക്ഷം ദിർഹം മുതൽ ഇരുപതുലക്ഷം ദിർഹം വരെ (4കോടി) വരെ കനത്ത പിഴയീടാക്കുമെന്ന്​ റിപ്പോർട്ട്.

വിദ്വേഷപരമായ പ്രസംഗങ്ങൾ ആര് നടത്തിയാലും 5​ ലക്ഷം ദിർഹംമ്സ് (1കോടി) വരെ പിഴയും​ ഏകദേശം 5 കൊല്ലം തടവും ലഭിച്ചേക്കും​. ഏതെങ്കിലും മതത്തെ അവഹേളിക്കുകയോ ആ മതത്തിന്റെ പുണ്യഗ്രന്ഥങ്ങളെയോ മറ്റോ നശിപ്പിക്കുകയോ ചെയ്യുന്നത്​ ഇവിടെ ക്രിമിനൽ കുറ്റമാണ്​.

ദൈവത്തേയും ദൈവ വിശ്വാസത്തെയും, വ്രണപ്പെടുത്തുക അനാദരവ്, തുടങ്ങിയവയും കുറ്റകരമാണ്​. വിവിധ മതപരമായ ചടങ്ങുകളെ ഭീഷണികളിലൂടെയോ മറ്റോ തടസപ്പെടുത്തുകയോ ചെയ്യീന്നതും കുറ്റകരമാണ്.

അതോടൊപ്പം തന്നെ വിശ്വാസഗ്രന്ഥങ്ങളെ നശിപ്പിക്കുന്നതും അവയേ അപമാനിക്കുന്നതും.
ശ്‍മശാനങ്ങളുടെയും ആരാധനാലയങ്ങളുടെയും പവിത്രഥയെ ശശിപ്പിക്കുക, നാശങ്ങൾ വരുത്തുക എന്നിവയും കുറ്റങ്ങളാണ്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിദ്വേഷ പ്രചാരണം നടത്തുന്ന സംഘപരിവാൻ അനുകൂലികളായ നിരവധി മലയാളികളുടെ വിവരങ്ങൾ ഈയിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു.

Related News