ഇംഗ്ലണ്ടിൽ വിചാരണ നേരിടുന്ന ബിദൂനിയെ കുവൈറ്റിലേക്ക് നാടുകടത്തും

  • 16/11/2021


കുവൈത്ത് സിറ്റി: റബർ ഡിങ്കി ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ ഇംഗ്ലണ്ടിലേക്ക് കടക്കാൻ സൗകര്യം ഒരുക്കിയ കേസിൽ ചെറുപ്പക്കാരനായ കുവൈറ്റ്  ബിദൂൺ വിചാരണ നേരിടുന്നു. പിടിക്കപ്പെടുമ്പോൾ യുവാവിൻ്റെ കൈയിൽ രേഖകൾ ഒന്നുമുണ്ടായിരുന്നില്ല.

കുവൈത്തിലെ ബിദൂൺ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും 17 വയസ് ആണ് പ്രായമെന്നും അറിയിച്ചതോടെ യുവാവിനെ ജുവനൈൽ കെയർ ഹോമിലേക്ക് മാറ്റാൻ ജഡ്ജ് ഉത്തരവിടുകയായിരുന്നു. എന്നാൽ രക്ത പരിശോധനയിൽ പ്രായം 17 അല്ല 20 ആണെന്ന് തെളിഞ്ഞു. 

ഇംഗ്ലണ്ടിലേക്ക് അനധികൃതമായി രണ്ട് വർഷം മുമ്പ് എത്തിയതാണെന്ന് പ്രതി പറഞ്ഞു. വിചാരണ പൂർത്തിയായ ശേഷം യുവാവിനെ കുവൈത്തിലേക്ക് നാടുകടത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News