കുവൈത്തിൽ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി, പുതിയ നിർദ്ദേശം.

  • 16/11/2021

കുവൈറ്റ് സിറ്റി: പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം അല്ലെങ്കിൽ പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ നാലായി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം എംപി മുഹമ്മദ് അൽ ഹുവൈല സമർപ്പിച്ചു. ജീവനക്കാരുടെ ശമ്പളത്തെയും അലവൻസുകളേയും പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കരുതെന്നും  അദ്ദേഹം പറഞ്ഞു.

കൃത്യസമയത്ത് ജോലിക്ക് ഹാജരാകാൻ തിരക്കുകൂട്ടുന്ന ജീവനക്കാരുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് ലോകം മുഴുവൻ ഇത്തരമൊരു കുറവിന് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വാദിച്ചു. ജോലിസ്ഥലത്ത് താമസിച്ചെത്തുന്നതുമൂലം   മികച്ച  ബോണസ് നഷ്‌ടപ്പെടുമെന്ന ആശങ്കയേക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഇത് ജീവനക്കാരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ സ്ഥാപനത്തിന്റെയും മാനവശേഷിയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി പാർട്ട് ടൈം ജോലി ചെയ്യാനുള്ള ജീവനക്കാരുടെ അഭ്യർത്ഥനയും പരിഗണിക്കാൻ  അദ്ദേഹം ആവശ്യപ്പെടുന്നു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News