60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; ഫത്വ ആൻഡ് ലെസ്‍ലേഷൻ വീണ്ടും ഇടപെടുന്നു

  • 17/11/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിലെ ആശയക്കുഴപ്പങ്ങൾ തുടരുന്നു. 15 മാസമായിട്ടും ഇക്കാര്യത്തിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനും വാണിജ്യ മന്ത്രിയുമായ ഡോ. അബ്‍ദുള്ള അൽ സൽമാൻ ഈ വിഷയത്തിൽ ഫത്വ ആൻഡ് ലെസ്‍ലേഷനെ വീണ്ടും അഭിസംബോധന ചെയ്യുകയും ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നുമുണ്ട്. 

 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാനായി 500 ദിനാർ ഫീസ് ഏർപ്പെടുത്താൻ അതോറിറ്റി ഡയറക്ടർ ബോർഡിന് അവകാശം ഉണ്ടോ എന്നത് സംബന്ധിച്ചാണ് മന്ത്രി ഫത്വ ആൻഡ് ലെസ്‍ലേഷന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നത്. ഒപ്പം ഈ തീരുമാനത്തിൽ നിന്ന് ചില വിഭാ​ഗങ്ങളെ ഒഴിവാക്കാനുള്ള തീരുമാനത്തിനും നിയമസാധുയുണ്ടോയെന്ന ചോദ്യത്തിനും അൽ സൽമാൻ ഫത്വ ആൻഡ് ലെസ്‍ലേഷനിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നുണ്ട്. 

അതേസമയം, 500 ദിനാർ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം തെറ്റാണെന്ന് ഫത്വ ആൻഡ് ലെസ്‍ലേഷൻ കണ്ടെത്തിയിട്ടുണ്ടെന്നാണ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ പഴയ നിരക്ക് അനുസരിച്ച് വർക്ക് പെർമിറ്റ് പുതുക്കാമെന്നുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് ഇവർ സൂചന നൽകുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News