ട്രാഫിക്ക് നിയമലംഘനങ്ങൾ; ശക്തമായ നടപടികളിലേക്ക് മന്ത്രാലയം

  • 17/11/2021

കുവൈത്ത് സിറ്റി: ​ഗതാ​ഗതം നിയന്ത്രണം കൂടുതൽ കർശനമാക്കി നിയമലംഘനങ്ങൾ തടയുന്നതിനായി കൂടുതൽ പഠനം നടത്താൻ ജനറൽ ട്രാഫിക്ക് വിഭാ​ഗം. അടുത്ത കാലത്ത് വലിയ തോതിൽ അധികൃതർ ട്രാഫിക്ക് പരിശോധനകൾ നട‌ത്തിയിരുന്നു. നിരത്തിലെ കടുത്ത നിയമലംഘനങ്ങൾ ഇതോടെയാണ് പുറത്ത് വന്നത്. ​ഗുരുതര നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു ആനുകൂല്യവും നൽകരുതെന്ന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് സെക്യൂരിട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. 

ആവർത്തിച്ചുള്ള ​ഗുരുതരമായ നിയമം ലം​ഘിക്കുന്നവരെ നിയമനപടികൾക്കായി കോടതിയിലേക്ക് റഫർ ചെയ്യും. കഴിഞ്ഞ 10 മാസത്തിനിടെ വാഹനം ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത 1808 പേരാണ് അറസ്റ്റിലായത്. നിരത്തിലുള്ള മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും നൽകാതെ 13നും 16നും ഇടയിൽ പ്രായമുള്ളവർ പോലും വാഹനം ഓടിച്ചതിന് പിടിയിലായിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിം​ഗ്, അമിത വേ​ഗം തുടങ്ങിയ ​ഗുരുതരമായ നിയമലംഘനങ്ങളും നിരവധിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News