പൊലീസുകാരനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

  • 17/11/2021

കുവൈത്ത് സിറ്റി: നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കുവൈത്തികളായ സഹോദരന്മാരെ ക്യാപിറ്റൽ ​ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയയിലാണ് സംഭവം. ചെക്ക് പോയിന്റിൽ ഒരു വാഹനം പൊലീസ് പരിശോധനയ്ക്കായി നിർത്തിച്ചു. പൊലീസ് ഉ​ദ്യോ​ഗസ്ഥൻ വാഹനത്തിന്റെ ഉൾപ്പെടെ രേഖകൾ പരിശോധിക്കുന്നതിനിടെ ഇയാൾ രക്ഷപെടാനുള്ള ശ്രമം നടത്തി.

വീട്ടിലേക്ക് വാഹനവുമായി രക്ഷപ്പെട്ട  ഇയാളെ ഉദ്യോ​ഗസ്ഥൻ പിന്തുടർന്നു. വീടിനുള്ളിൽ പ്രവേശിച്ച ഇയാളെ രക്ഷിക്കാൻ സഹോദരനും ശ്രമം നടത്തി. എന്നാൽ, ആകാശത്തേക്ക് വെടിയുതിർത്ത ഉദ്യോ​ഗസ്ഥൻ ഇരുവരോടും കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചതും അറസ്റ്റിനെ എതിർത്തതും അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. പക്ഷേ, പൊലീസ് ചെക്ക് പോയിന്റിൽ നിന്ന് വാഹന പരിശോധനയ്ക്കിടെ ഇയാൾ എന്തിനാണ് രക്ഷപെടാൻ ശ്രമിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News