സാൽമിയയിൽ മദ്യ ഫാക്ടറി നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ

  • 17/11/2021

കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്ത് മദ്യ ഫാക്ടറി നടത്തിയ രണ്ട് പ്രവാസികളെ  ഹവല്ലി  സെക്യൂരിട്ടി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സാൽമിയയിൽ വീട്ടിലുണ്ടാക്കുന്ന മദ്യം ഒരു ഏഷ്യൻ പൗരൻ വിൽക്കുന്നതായാണ് അധികൃതർക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ വിൽപ്പനയ്ക്കായി തയാറാക്കിയ മദ്യ കുപ്പികളുമായി ഒരാൾ സെക്യൂരിട്ടി ഉദ്യോ​ഗസ്ഥരുടെ പിടിയിലാവുകയായിരുന്നു.

അറസ്റ്റിലായ ആളാണ് മദ്യം നിർമ്മിക്കുന്ന സ്ഥലത്തേക്ക് അധികൃതരെ കൂട്ടിക്കൊണ്ട് പോയത്. ഇവിടെ നിന്നാണ് രണ്ടാമത്തെ ആൾ പിടിയിലാകുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ നേരിടാനും നിയമം കൃത്യമായും നടപ്പാക്കാനും ഊർജ്ജിത പരിശ്രമങ്ങളാണ് പബ്ലിക്ക് സെക്യൂരിട്ടി വിഭാ​ഗം നടത്തുന്നതെന്ന് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News