'ഗാർഹിക തൊഴിലാളികൾ എംബസികളിൽ അഭയം തേടുന്നത് കുവൈത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നു '

  • 17/11/2021

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ അതത് രാജ്യങ്ങളിലെ എംബസികളിൽ അഭയം പ്രാപിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ കുവൈത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നുവെന്ന് ഡൊമസ്റ്റിക്ക് ലേബർ അഫയേഴ്സ് വിദഗ്ധൻ ബാസം അൽ ഷമ്മാരി. എംബസിയിൽ അഭയം തേടി ശേഷം അവരെ നാട്ടിലേക്ക് കൊണ്ട് പോകാൻ പ്രത്യേക വിമാനം ഫിലിപ്പിയൻസ് അയക്കാൻ തീരുമാനിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിലിപ്പിയൻസിൻ്റെ ഈ നിർദേശം ലേബർ മാർക്കറ്റിനെ, പ്രത്യേകിച്ച് ഡൊമസ്റ്റിക്ക് മാർക്കിനെ ഗുരുതരമായി ബാധിക്കും. തൊഴിലാളികളും തൊഴിൽ ഉടമകളും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കേണ്ടതുണ്ട്. അതേ സമയം, ഒളിച്ചോടുന്ന സംഭവങ്ങളിൽ ഭൂരിഭാഗവും വിവിധ കാരണങ്ങളാൽ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ അവരുടെ തൊഴിലുടമകളെ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണെന്നും അൽ ഷമ്മാരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News