കുവൈത്തിൽ ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്നവർക്ക് റെസിഡൻസി പെർമിറ്റ് പുതുക്കി നൽകില്ല

  • 17/11/2021

കുവൈത്ത് സിറ്റി: ഹിസ്ബുല്ലയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി സംശയിക്കപ്പെടുന്നവർക്ക് റെസിഡൻസി പെർമിറ്റ് പുതുക്കി നൽകില്ലെന്ന് സെക്യൂരിട്ടി വിഭാ​ഗം വൃത്തങ്ങൾ വെളിപ്പെടുത്തി. റെസിഡൻസി കാലാവധി അവസാനിച്ചാലുടൻ അവരോട് കുടുംബസമേതം രാജ്യം വിടണമെന്ന് ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി പ്രവാസികൾ ഹിസ്ബുല്ലയെ പിന്തുണക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനം .  രാജ്യത്ത് റെസിഡൻസി പുതുക്കി നൽകാത്ത വിഭാ​ഗങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സെക്യൂരിട്ടി  വൃത്തങ്ങൾ. 

24 മണിക്കൂറും ജാ​ഗരൂകരായി സെക്യൂരിട്ടി വിഭാ​ഗം പ്രവർത്തിക്കുന്നുണ്ട്. ഹിസ്ബുല്ലയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ അവരെ ഉടൻ സ്വദേശത്തേക്ക് നാടുകടത്തും. തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന ആർക്കും രാജ്യത്ത് തുടരാൻ അനുമതി നൽകില്ല. ഈ വിഷയത്തിൽ ഒരുതരത്തിലുള്ള മൃദുസമീപനവും സ്വീകരിക്കില്ല. സമ്മദ്ദങ്ങളോ മദ്ധ്യസ്ഥകളോ, എന്തു തന്നെയായലും തീരുമാനത്തിൽ മാറ്റങ്ങളുണ്ടാവില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News