316,700 പ്രവാസികൾക്ക് റെസിഡൻസി നഷ്ടപ്പെട്ടു; കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ദ്ധർ

  • 17/11/2021


കുവൈത്ത് സിറ്റി: ആയിരക്കണക്കിന് പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കാതിരുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ​ഗുരുതകരമായി ബാധിക്കുമെന്ന് വിദ​ഗ്ധർ. രാജ്യത്തുടനീളം ഒഴിഞ്ഞുകിടക്കുന്ന നിരവധി അപ്പാർട്ടുമെന്റുകൾ ഒഴിഞ്ഞു കിടക്കുമെന്നതിനാൽ വാടകയിൽ നിന്നുള്ള വരുമാനത്തിൽ വലിയ തോതിൽ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇതുകൂടാതെ, പ്രാദേശിക- റീട്ടെയിൽ മാർക്കറ്റുരളെയും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെയും സെൻട്രൽ മാർക്കറ്റുകളെയും റെസ്റ്ററെന്റുകളെയും കഫേകളെയും എല്ലാം ഈ വിഷയം ബാധിക്കും. ഇന്നലെ 316,700 പ്രവാസികൾക്ക് അവരുടെ റെസിഡൻസി പുതുക്കാൻ സാധിച്ചിട്ടില്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News